breaking news New

പണം നല്‍കാതെ ചികിത്സാ ചീട്ട് നല്‍കാനാകില്ലെന്ന ആശുപത്രി ജീവനക്കാരിയുടെ നിലപാടിനെ തുടര്‍ന്ന് ഹൃദ്രോഗിക്ക് ചികിത്സ വൈകിയതായി പരാതി

കൊച്ചി :
കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് സംഭവം. നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ പെരുമ്പാവൂര്‍ സ്വദേശി കരീം എ.കെ.ക്കാണ് ദുരനുഭവമുണ്ടായത്.

യാത്രാമധ്യേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കരീം ആശുപത്രിയിലെത്തിയത്. എന്നാല്‍, പണം നേരിട്ട് നല്‍കാതെ ഓണ്‍ലൈന്‍ പേയ്മെന്റ് വഴി ചീട്ട് എടുക്കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതായാണ് പരാതി. പത്ത് രൂപ നോട്ടായി നല്‍കാതെ ചീട്ട് നല്‍കില്ലെന്ന് ജീവനക്കാരി നിര്‍ബന്ധം പിടിച്ചതായും ആരോപണമുണ്ട്.

ചികിത്സ അടിയന്തരമായി ആവശ്യമാണെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ പോകണമെന്നായിരുന്നു ജീവനക്കാരുടെ നിര്‍ദേശമെന്നും പരാതിയില്‍ പറയുന്നു. പുലര്‍ച്ചെ ഒരു മണിയോടെ ആശുപത്രിയിലെത്തിയ കരീമിന് ഏകദേശം 45 മിനിറ്റോളം ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. ഇതിനിടെ ജീവനക്കാരി കരീമിനെതിരെ പൊലീസില്‍ പരാതിയും നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

ഒടുവില്‍ പണം അടച്ച് ഡോക്ടര്‍ പരിശോധിച്ചപ്പോഴേക്കും രോഗിയുടെ നില മോശമായിരുന്നു. തുടര്‍ന്ന് കരീമിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം.

അടിയന്തര ചികിത്സ തേടിയെത്തിയ രോഗിക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ചികിത്സ വൈകിയെന്ന ആരോപണം ആശുപത്രിയുടെ പ്രവര്‍ത്തനത്തിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4