breaking news New

കേരള കോൺഗ്രസ് (എം) പത്തനംതിട്ട തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മന്ത്രി ഇ. ജോൺ ജേക്കബ് അനുസ്മരണം നടത്തി

തിരുവല്ല : അന്തരിച്ച കേരളാ കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ഇ. ജോൺ ജേക്കബിനെ അനുസ്മരിച്ച് കേരളാ കോൺഗ്രസ് (എം).

ജില്ല പ്രസിഡൻ്റ് സജി അലക്സ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കർഷകർക്ക് വേണ്ടി സന്ധിയില്ല സമരം നയിച്ച പേരാളിയായിരുന്നു ഇ. ജോൺ ജേക്കബ് എന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

ജില്ല സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, നിയോജക മണ്ഡലം സെക്രട്ടറി ബിനിൽ ടി. തേക്കുംപ്പറമ്പിൽ, കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്, സെക്രട്ടറി ദീപക് മാമ്മൻ മത്തായി,

സംസ്ഥാന സമിതിയംഗങ്ങളായ ജോയി ആറ്റുമാലിൽ, സജി വിഴലയിൽ, മണ്ഡലം പ്രസിഡൻ്റുന്മാരായ ബാബു പുല്ലേരിക്കാട്ടിൽ, പോൾ മാത്യു, മനോജ് മടത്തുംമൂട്ടിൽ, സതീശൻ പരുമല, ജോർജ്ജ് കുര്യൻ, റോയി കണ്ണോത്ത്, നരേന്ദ്രൻ കടപ്ര, തോമസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4