breaking news New

"മുറിയിൽ കിടന്നുറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് ; സ്റ്റേഷനിലുണ്ടെന്ന് പൊലീസിന്റെ മറുപടി ! തലയണയും പുതപ്പും വെച്ച് 'ഡ്യൂപ്ലിക്കേറ്റ് കുട്ടിയെ' കിടത്തിയിട്ട് പുലർച്ചെ കാറുമായി കറങ്ങാൻ പോയ മിടുക്കൻ ഒടുവിൽ കുടുങ്ങി !!

കോഴിക്കോട് :
ലൈസന്‍സില്ലാതെ വാഹനവുമായി നിരത്തിലിറങ്ങുന്ന കുട്ടി ഡ്രൈവര്‍മാരെ പിടികൂടാന്‍ പൊലീസ് രാത്രികാല പരിശോധന ശക്തമാക്കിയതിന് പിന്നാലെയാണ് പുലര്‍ച്ചെ നാല് മണിയോടെ ഈ വിരുതന്‍ പിടിയിലാകുന്നത്.

കസ്റ്റഡിയിലെടുത്ത കുട്ടിയുടെ വീട്ടിലേക്ക് പൊലീസ് ഉടന്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും, മകന്‍ വീട്ടില്‍ മുകളിലത്തെ മുറിയില്‍ സുഖമായി ഉറങ്ങുകയാണെന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. മകന്‍ സ്റ്റേഷനിലുണ്ടെന്ന് പൊലീസ് ആവര്‍ത്തിച്ചു പറഞ്ഞിട്ടും രക്ഷിതാക്കള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സംശയം തീര്‍ക്കാന്‍ മാതാപിതാക്കള്‍ മുകളിലത്തെ മുറിയിലെത്തി നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്.

താന്‍ മുറിയില്‍ കിടന്നുറങ്ങുകയാണെന്ന് വരുത്തിതീര്‍ക്കാന്‍ തലയണകള്‍ അടുക്കിവെച്ച് പുതപ്പ് ഉപയോഗിച്ച് പൊതിഞ്ഞുവെച്ച് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു കുട്ടി. കള്ളത്തരം കയ്യോടെ പിടി കൂടിയതോടെ രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചു.

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം നല്‍കിയതിന് രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അര്‍ദ്ധരാത്രിക്ക് ശേഷം കുട്ടികള്‍ വ്യാപകമായി വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4