കൊല്ലം :
സംഭവവുമായി ബന്ധപ്പെട്ട് പരവൂർ കലയ്‌ക്കോട് സ്വദേശികളായ ഷിനുരാജ്, ജയൻ എന്നിവരെ പാരിപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
രാത്രി എട്ടരയോടെയായിരുന്നു സംഭവം. പ്ലാന്റിന്റെ സെക്യൂരിറ്റി ഗേറ്റ് തകർത്താണ് കാർ അതീവ സുരക്ഷാ മേഖലയിലേക്ക് പാഞ്ഞുകയറിയത്. യാർഡിൽ പാചകവാതകം നിറച്ച് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ടാങ്കറുകൾക്കിടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. 15 മുതൽ 18 ടൺ വരെ പാചകവാതകം സംഭരിച്ച ടാങ്കറുകളാണ് ഇവിടെയുണ്ടായിരുന്നത്.
കാർ ടാങ്കറുകളിൽ ഇടിച്ചെങ്കിലും വാതകച്ചോർച്ചയ്‌ക്ക് കാരണമാകാവുന്ന വാൽവുകൾക്ക് കേടുപാടുകൾ സംഭവിച്ചില്ല. ഇതാണ് വൻ സ്ഫോടനവും തീപിടിത്തവും ഒഴിവാക്കിയത്. അപകടത്തിൽ ഒരു ടാങ്കറിന്റെ മുൻവശത്തെ ബമ്പർ പ്ലേറ്റിനും ഡ്രൈവർ ക്യാബിന്റെ വശത്തെ സ്റ്റെപ്പിനും ചെറിയ കേടുപാടുകൾ സംഭവിച്ചു. കാറിനും കാര്യമായ തകരാറുണ്ടായി.
പ്ലാന്റ് ജീവനക്കാർ തടയാൻ ശ്രമിച്ചപ്പോൾ പ്രതികൾ അവരെ അധിക്ഷേപിക്കുകയും പ്ലാന്റിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അതീവ സുരക്ഷാ മേഖലയിലേക്ക് സുരക്ഷാ ജീവനക്കാരെ മറികടന്ന് കാർ എങ്ങനെ കടന്നുകയറിയെന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഐഒസി എൽപിജി ബോട്ട്‌ലിങ് പ്ലാന്റിലെ അതീവ സുരക്ഷാ മേഖലയിൽ അമിതവേഗത്തിൽ കാർ ഇടിച്ചുകയറി ; പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകൾക്കിടയിലേക്ക് കാർ പാഞ്ഞു കയറിയത് വൻ ദുരന്തഭീതിയുയർത്തി ; തലനാരിഴയ്ക്ക് ഒഴിവായത് വൻ സ്ഫോടനവും കൂട്ടമരണവും !!
Advertisement
Advertisement
Advertisement