പത്തനംതിട്ട : നാരങ്ങാനം തെക്കേത്തടത്തില്‍ വീട്ടില്‍ ജിനുവിനെയാണ് അഞ്ചംഗ സംഘം വെട്ടിയത്. ബുധനാഴ്ച രാത്രി 9 മണിക്ക് അന്ത്യാളങ്കാവ് മാര്‍ത്തോമാ പള്ളിക്ക് സമീപം വെച്ചായിരുന്നു ആക്രമണം. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ജിനുവിനെ പിന്തുടര്‍ന്നെത്തിയ സംഘം വടിവാള്‍ ഉപയോഗിച്ച് കൈയ്ക്കും കാലിനും വെട്ടുകയായിരുന്നു.
പരിക്കേറ്റ ജിനുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ കൊട്ടേഷന്‍ സംഘമെന്നാണ് സൂചന. കാരണം വ്യക്തമല്ല. സംഭവത്തില്‍ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ച കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പത്തനംതിട്ടയിൽ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങിയ 48കാരനെ കാറില്‍ എത്തിയ അജ്ഞാത സംഘം വെട്ടിപരിക്കേല്‍പ്പിച്ചു
Advertisement
Advertisement
Advertisement