കൊച്ചി :
കേരളത്തില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ നിരോധിത പുകയില ഉല്‍പ്പന്ന വേട്ടകളിലൊന്നാണിത്.
ആലുവ ഉളിയന്നൂര്‍ ചിറ്റാട്ടുകടത്ത് വീട്ടില്‍ അയൂബ് (40), രാജസ്ഥാന്‍ സ്വദേശികളായ ജഗറാം (22), നര്‍പത് ലാല്‍ (28), ബാവര റാം (20), അനില്‍ കുമാര്‍ (19), ബവേഷ് കുമാര്‍ (19), സ്വരൂപ് റാം (20) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദര്‍ശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബുധനാഴ്ച അര്‍ധരാത്രി കീഴ്മാട് നാലാം മൈല്‍ ചക്കംകുളങ്ങര ഭാഗത്തെ ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് ചാക്കുകളില്‍ അട്ടിയിട്ട് സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.
ആകെ 785 ചാക്കുകളിലായി 15 ലക്ഷത്തിലേറെ പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഒരു പാക്കറ്റിന് 50 രൂപയിലധികമാണ് ചില്ലറ വില്‍പ്പന വില. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് വലിയ വാഹനങ്ങളിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ഗോഡൗണിലെത്തിച്ചിരുന്നത്. ഇവിടെനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുകയായിരുന്നു സംഘത്തിന്റെ രീതി.
ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലായിരുന്നു ഗോഡൗണിന്റെ പ്രവര്‍ത്തനം. പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഗോഡൗണും പരിസരവും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വന്‍ ശേഖരം കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി. ബിനുകുമാര്‍, ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം. ഷമീര്‍, എടത്തല എസ്.എച്ച്.ഒ എസ്.എസ്. ശ്രീലാല്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
ഓപ്പറേഷൻ തൂഫാനിൽ വൻ പുകയില വേട്ട ; ആലുവ കീഴ്മാട്ടിലെ ഗോഡൗണിൽ നിന്ന് ഏഴ് കോടിയിലേറെ രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; ഗോഡൗൺ നടത്തിപ്പുകാരൻ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ
Advertisement
Advertisement
Advertisement