breaking news New

പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി അതിജീവിതയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കവെ പിടിയിലായ പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു

കൊച്ചി :
പെരുമ്പാവൂര്‍ അറയ്ക്കപ്പടി പെരുമാനിഭാഗത്ത് കരുവിള്ളില്‍ വീട്ടില്‍ മുഹമ്മദ് അദിനാന്‍ (22) ആണ് പെരുമ്പാവൂര്‍ കോടതിയുടെ ഒന്നാംനിലയില്‍ കൈവിലങ്ങുകളോടെ നില്‍ക്കവെ താഴേക്ക് ചാടിയത്. ഉടന്‍തന്നെ പോലീസുകാര്‍ ഇയാളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദിനാന് ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം.

14-കാരിയെ പീഡിപ്പിച്ച കേസില്‍ ഓഗസ്റ്റ് എട്ടിന് അറസ്റ്റിലായ ഇയാള്‍ക്ക് ഒക്ടോബര്‍ 18-നാണ് ജാമ്യം ലഭിച്ചത്. ജയിലില്‍ കഴിയേണ്ടി വന്നതിലുള്ള വൈരാഗ്യം മൂലം മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് തിങ്കളാഴ്ച ഉച്ചയോടെ അദിനാന്‍ അതിജീവിതയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. പെണ്‍കുട്ടിയെ ബലമായി സിറ്റൗട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി കുതറിമാറിയതിനാല്‍ കഴുത്തിന് വെട്ടേറ്റില്ലെങ്കിലും രണ്ട് കൈകള്‍ക്കും സാരമായി പരിക്കേറ്റു.

നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളായ രണ്ട് യുവാക്കള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ക്കും പരിക്കേറ്റു. ആളുകള്‍ ഓടിക്കൂടിയതോടെ ഓടി രക്ഷപ്പെട്ട പ്രതി സമീപത്തെ പൊന്തക്കാട്ടില്‍ ഒളിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയത്.

പോക്സോ കേസിന് പുറമെ വീട്ടില്‍ അതിക്രമിച്ചു കയറല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കാനായി എത്തിച്ചപ്പോഴാണ് കൈവിലങ്ങുകളോടെ കോടതിമുറിക്ക് മുന്നില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. പോക്സോ കേസിന്റെ അന്വേഷണത്തിന് സി.ഐ ജി.പി. മനുരാജ്, എസ്.എച്ച്.ഒ എ. അക്ഷയ് കുമാര്‍, എസ്.ഐ എസ്.എല്‍. അര്‍ജുന്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4