കൊല്ലം :
ആത്മഹത്യയുടെ വക്കിൽ നിന്ന് സ്നേഹത്തോടെ ചേർത്തുവെച്ച് ആ മനുഷ്യനെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചു ഉയർത്തിയിരിക്കുകയാണ് ഇവർ.
കടുത്ത നിരാശയിലും മാനസിക വിഷമത്തിലും ജീവിതം അവസാനിപ്പിക്കാൻ ഇറങ്ങിത്തിരിച്ച അജിത്തിനെ, വഴിയിൽ വച്ച് ഇരവിപുരം എസ്.ഐ നജീബ് കാണുകയായിരുന്നു. അജിത്തിനെ സ്നേഹത്തോടെ പിന്തിരിപ്പിച്ച അദ്ദേഹം സുരക്ഷിതമായി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വിവരമറിഞ്ഞ് ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്, ബാബു, ശ്രീഷ്ചന്ദ് എന്നിവർ സ്റ്റേഷനിലെത്തി. തളർന്നുപോയ ആ മനുഷ്യനോട് മണിക്കൂറുകളോളം ഇവർ സംസാരിക്കുകയും ആത്മഹത്യാ പ്രവണതയിൽ നിന്ന് അദ്ദേഹത്തെ പൂർണമായും പിന്തിരിപ്പിക്കുകയും ചെയ്തു.
"ഇനി ഈ ജീവിതത്തിൽ താങ്കൾ ഒറ്റയ്ക്കല്ല" എന്ന് ഉറപ്പുനൽകിയ ഇവർ, അദ്ദേഹത്തെ കൊല്ലം മൈനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഫാദർ മനോജ് കോശി വൈദ്യന്റെ കാർമേൽ സ്നേഹനിലയത്തിൽ എത്തിച്ച് സുരക്ഷിതമായ അഭയമൊരുക്കി. ഒരു മനുഷ്യന്റെ ജീവൻ വീണ്ടെടുക്കുകയും അദ്ദേഹത്തിന് ജീവിക്കാൻ പുതിയൊരു പ്രതീക്ഷ നൽകുകയും ചെയ്ത എസ്.ഐ നജീബിനും ജീവകാരുണ്യ പ്രവർത്തകരായ ഗണേഷ്, ബാബു, ശ്രീഷ്ചന്ദ് എന്നിവർക്കും അഭിനന്ദന പ്രവാഹമാണ് ഉയരുന്നത്.
മരണത്തിലേക്ക് നടന്ന അജിത്തിനെ ജീവിതത്തിലേക്ക് തിരികെ നടത്തി ; ഇരവിപുരം എസ്.ഐ നജീബിനും സന്നദ്ധപ്രവർത്തകർക്കും കൈയടി
Advertisement
Advertisement
Advertisement