വടകര : ചോമ്പാല സ്വദേശിനി കീർത്തനയ്‌ക്കാണ് (23) കുത്തേറ്റത്. സംഭവത്തിൽ കീർത്തനയുടെ പങ്കാളിയായ ചോമ്പാല സ്വദേശി വിനീഷിനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ലഹരിക്കേസിൽ ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പോലീസ് സ്റ്റേഷനിൽ ഒപ്പിടാനായി എത്തിയതായിരുന്നു കീർത്തന. സ്റ്റേഷന് തൊട്ടടുത്തു വെച്ച് കാത്തു നിന്ന വിനീഷ് കീർത്തനയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയുമായിരുന്നു. അക്രമം കണ്ടയുടൻ സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസുകാർ ഓടിയെത്തി വിനീഷിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
ഗുരുതരമായി പരിക്കേറ്റ കീർത്തനയെ ഉടൻ തന്നെ വടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വടകര പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതിയായ യുവതിക്ക് പങ്കാളിയുടെ കുത്തേറ്റു
Advertisement
Advertisement
Advertisement