വിജയ്‌യുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ടിവികെയുടെ കേരള സംസ്ഥാന അധ്യക്ഷ പദവി ലഭിച്ചേക്കുമെന്നാണ് വിവരങ്ങൾ. വിജയ് കേരളത്തിലെത്തുമെന്നും അതിനുശേഷമുള്ള കൂടിക്കാഴ്ചയിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായി കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പൊതുപരിപാടിക്കിടെയാണ് ദേവൻ പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയ നിലപാട് എന്നും, അത് പൂർണ്ണമായി നടപ്പിലാക്കാൻ ബിജെപിയിൽ സാധിക്കാത്തതിനാലാണ് പാർട്ടി വിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബിജെപിയിൽ നിന്ന് രാജിവെച്ച പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായ ദേവൻ നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിലേക്ക് ചേക്കേറാനൊരുങ്ങുന്നു ...
Advertisement
Advertisement
Advertisement