തൃശ്ശൂർ: മിഠായി തൊണ്ടയിൽ കുടുങ്ങിയതിനെത്തുടർന്ന് ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.
കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയത് മിഠായിയല്ല, അമരയ്ക്കാ കുരുവാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. പറപ്പൂക്കര പള്ളത്ത് താമസിക്കുന്ന റൂബി–അനു ദമ്പതികളുടെ മകൻ ഏബലാണ് ദാരുണമായി മരിച്ചത്.
വീടിന് മുന്നിൽ ഉണങ്ങാൻ വെച്ചിരുന്ന വിത്തുകളിൽ ഒന്നെടുത്ത് കുട്ടി വിഴുങ്ങിയതായാണ് പറയപ്പെടുന്നത്. തുടർന്ന് തൊണ്ടയിൽ എന്തോ കുടുങ്ങിയതിനെത്തുടർന്ന് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. മിഠായിയാണ് തൊണ്ടയിൽ കുടുങ്ങിയതെന്നായിരുന്നു ആദ്യം കരുതിയത്.
തുടർന്ന് കുട്ടിയെ ഉടൻ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് മരണത്തിലേക്ക് നയിച്ച വസ്തു അമരയ്ക്കാ കുരുവാണെന്ന് കണ്ടെത്തിയത്.
സംഭവത്തിൽ പുതുക്കാട് പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു. ആറാം ക്ലാസ് വിദ്യാർഥിയായ ആരോൺ ആണ് ഏബലിന്റെ സഹോദരൻ.
ചെറിയ കുട്ടികൾക്ക് കൈയെത്തുന്നിടത്ത് വിത്തുകൾ, കുരുക്കൾ, ചെറിയ വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന മുന്നറിയിപ്പുകൂടിയാണ് ഈ ദാരുണ സംഭവം നൽകുന്നത്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
മിഠായി തൊണ്ടയിൽ കുടുങ്ങിയെന്നായിരുന്നു നിഗമനം ; ഒന്നരവയസ്സുകാരന്റെ ജീവനെടുത്തത് അമരയ്ക്കാ കുരു ! പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ
Advertisement
Advertisement
Advertisement