breaking news New

എസ്.എഫ്.ഐ മാർച്ചിനിടെ നശിപ്പിക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്റെ ചരമവാർഷിക ഫ്ലക്സിന് പകരമായി യൂത്ത് കോൺഗ്രസ് പുതിയ ഫ്ലക്സ് സ്ഥാപിച്ചു !

കൊല്ലം :
എസ്.എഫ്.ഐ പ്രവർത്തകർ തകർത്ത ഫ്ലക്സ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനഃസ്ഥാപിച്ചുവെന്ന അടിക്കുറിപ്പോടെയാണ് പുതിയ ഫ്ലക്സ് സ്ഥാപിച്ചത്.

എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ ഫ്ലക്സ് നശിപ്പിച്ചതിന് പിന്നാലെ അതേ സ്ഥലത്ത് എസ്.എഫ്.ഐ പ്രവർത്തകർ പുതിയ ഫ്ലക്സും സ്ഥാപിച്ചിരുന്നു. എസ്.എഫ്.ഐയുടെ പേരിലാണ് പുതിയ ഫ്ലക്സ് സ്ഥാപിച്ചത്.

ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് നേതാവ് കുരുവിള ജോസഫിന്റെ നേതൃത്വത്തിൽ ഇതേ സ്ഥലത്ത് മറ്റൊരു ഫ്ലക്സ് കൂടി സ്ഥാപിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഇരു സംഘടനകളും ഫ്ലക്സ് സ്ഥാപിച്ചതാണ് ശ്രദ്ധേയമായത്.

അതേസമയം,
ഫ്ലക്സ് നശിപ്പിച്ച വ്യക്തിക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് SFI ജില്ലാ സെക്രട്ടറി എസ്. വിഷ്ണു വ്യക്തമാക്കി. ഇയാൾ സംഘടനയുടെ ഒരു ഘടകത്തിലും അംഗമല്ലെന്നും SFI പ്രവർത്തകനല്ലെന്നും അദ്ദേഹം പറഞ്ഞു.

ഏത് സാഹചര്യത്തിലാണ് ഫ്ലക്സ് നശിപ്പിച്ചതെന്ന് പരിശോധിക്കുമെന്ന് SFI നേതൃത്വം അറിയിച്ചു. സംഭവം അംഗീകരിക്കാനാകില്ലെന്നും ഇതുസംബന്ധിച്ച് സംഘടനാതലത്തിൽ അന്വേഷണം നടത്തുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

തിരുവനന്തപുരത്ത് SFI പ്രവർത്തകർക്കെതിരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് നടത്തിയ മാർച്ചിനിടെയാണ് സംഭവം. മാർച്ച് കടന്നുപോകുന്നതിനിടെ സംഘത്തിൽനിന്ന് ഓടിയെത്തിയ ഒരാൾ മീഡിയനിൽ സ്ഥാപിച്ചിരുന്ന കൊടിയേരി അനുസ്മരണ ഫ്ലക്സ് വലിച്ചുകീറുകയായിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സാണ് നശിപ്പിച്ചത്. ഫ്ലക്സ് കീറുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ ‘കോടിയേരിയുടെ ഫ്ലക്സാണോ കീറിയത്, മാറിപ്പോയോ’ എന്ന് ചോദിക്കുന്നതും സംഭവത്തിന്റെ ദൃശ്യങ്ങളിൽ കേൾക്കാം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4