breaking news New

പത്തനംതിട്ടയിൽ മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവിനെ പിടികൂടി : പ്രതിയെ റിമാൻഡ് ചെയ്തു

പത്തനംതിട്ട / എനാത്ത് :
കടമ്പനാട് ഭാഗത്തുനിന്ന് മോഷണം പോയ ബൈക്ക് കൊല്ലം പോരുവഴിയിൽനിന്ന് കണ്ടെത്തി പ്രതിയെ പിടികൂടി ഏനാത്ത് പോലീസ്.

കടമ്പനാട് മാഞ്ഞാലി തുവയൂർ സൗത്ത് സനൂജ ഭവനിൽ സത്യന്റെ മകൻ സബീഷ് സത്യൻ (29) ആണ് അറസ്റ്റിലായത്. ഇയാളെ അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബുധനാഴ്ച്ച പുലർച്ചെ 3.10 ഓടെയാണ് കടമ്പനാട് വില്ലേജിൽ മണ്ണടി പുതിയകാവ് ദേവീക്ഷേത്രത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയത്. പരാതിയെ തുടർന്ന് ഏനാത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവസ്ഥലത്തെയും സമീപത്തെ കടകളിലെയും CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷ്ടിച്ച ബൈക്കുമായി ഒരാൾ കടമ്പനാട്, മാഞ്ഞാലി ഭാഗങ്ങളിലൂടെ പോകുന്നതായി കണ്ടെത്തി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ എനാത്ത് പോലീസ് കൊല്ലം ജില്ലയിലെ പോരുവഴി ദേവഗിരിയിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി ഇയാളെ പിടികൂടുകയായിരുന്നു. നവംബർ 19ന് വൈകിട്ട് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അന്വേഷണത്തിൽ പ്രതി നൂറനാട് പോലീസ് സ്റ്റേഷനിൽ 2020ൽ രജിസ്റ്റർ ചെയ്ത മറ്റൊരു ക്രിമിനൽ കേസിലെ പ്രതിയാണെന്നും വ്യക്തമായി. മോഷ്ടിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

ഏനാത്ത് പോലീസ് സ്റ്റേഷൻ എസ്.ഐ രാഹുൽ ചന്ദ്രൻ, എ.എസ്.ഐ സോളമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈൻ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, സാഗർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4