കാസർഗോഡ് : ആദൂരിൽ 27കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹതയുണർത്തുന്നു. മുള്ളേരിയ മഞ്ചക്കാൽ സ്വദേശി കാട്ടിപ്പള്ളം മൊയ്തുവിന്റെ മകൻ ഹൈദരലിയാണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെ കാട്ടിപ്പള്ളം ബാറിന് സമീപത്തെ ഗ്രൗണ്ടിലാണ് സ്കൂട്ടറിനൊപ്പം യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.
എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഹൈദരലിയുടെ കവിളിന് സമീപം വെടിയേറ്റ പാടും മൃതദേഹത്തിന് സമീപത്തായി തോക്കും കണ്ടെത്തിയതോടെ സംഭവം പുതിയ വഴിത്തിരിവിലെത്തി.
സ്വന്തം തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തോക്കുമായി സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി വെടിപൊട്ടിയതാകാമെന്നും പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
കാസർഗോഡ് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ; സമീപത്ത് തോക്കും : അപകടമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത
Advertisement
Advertisement
Advertisement