ഇടുക്കി കുട്ടിക്കാനം - കട്ടപ്പന മലയോര ഹൈവേയില്‍ നാലാം മൈല്‍ പാലത്തിനു സമീപം നിയന്ത്രണം വിട്ട കാര്‍ ചിന്നാര്‍ പുഴയിലേക്ക് മറിഞ്ഞാണ് അപകടം.
അടൂര്‍ സ്വദേശി അഭിഷേക് എസ്. നായര്‍ (28) ആണ് മരിച്ചത്. അഭിഷേകിന്റെ ഭാര്യ കാവ്യ, അപ്‌സ, അഭിറാം എന്നിവരെ പരുക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിനോദയാത്രയ്ക്ക് എത്തിയ അഭിഷേകും കുടുംബവും വെള്ളിയാഴ്ച രാത്രി 10.15 നാണ് അപകടത്തില്‍പ്പെടുന്നത്. കുട്ടിക്കാനത്ത് റിസോര്‍ട്ടില്‍ താമസിക്കുകയായിരുന്നു ഇവര്‍. കരിന്തരുവിയിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന സുഹൃത്തുക്കളെ കാണാനുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.
പീരുമേട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
Advertisement
Advertisement
Advertisement