കൊല്ലം : കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിയായ ആഷ്ലിക്കാണ് മുറ്റത്തെ അഴയില്‍ നിന്ന് ഷര്‍ട്ട് എടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റത്. കടിച്ച പാമ്പ് ഏതാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞാല്‍ മാത്രമേ അനുയോജ്യമായ വിഷസംഹാരി (ആന്റിവെനം) ഡോക്ടര്‍മാര്‍ക്ക് വേഗത്തില്‍ നല്‍കാനാകൂ എന്ന ധാരണയിലാണ് ആഷ്ലി പാമ്പിനെ സാഹസികമായി പിടികൂടി ആശുപത്രിയിലെത്തിച്ചത്.
പാമ്പുകടിയേറ്റ ഉടന്‍ തന്നെ സമയോചിതമായി ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞതിനാല്‍ യുവാവിന് ആവശ്യമായ പ്രാഥമിക ചികിത്സകള്‍ വേഗത്തില്‍ നല്‍കാന്‍ സാധിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ ആഷ്ലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പാമ്പ് കടിച്ചു ; വിട്ടില്ല! കടിച്ച പാമ്പിനെയും കൈയിലെടുത്ത് ആശുപത്രിയിലെത്തി യുവാവ് !!
Advertisement
Advertisement
Advertisement