breaking news New

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

മലയാലപ്പുഴ :
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് കടത്തിക്കൊണ്ടു പോവുകയും , എറണാകുളത്ത് ലോഡ്ജിൽ എത്തിച്ച് താമസിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.

മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വടശ്ശേരിക്കര മനോരമ ജംഗ്ഷൻ എന്ന സ്ഥലത്ത് കയ്യും കല്ലിൽ വീട്ടിൽ വിനീഷ് രാജീവ് (20 ആണ് എറണാകുളത്തുനിന്ന് പിടിയിലായത്.

ഒക്ടോബർ 23 വെള്ളിയാഴ്ചയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയത്. കേസ് രജിസ്റ്റർ ചെയ്ത മലയാലപ്പുഴ പോലീസ് വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ എറണാകുളത്തു നിന്ന് പിടികൂടി.

പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ G അരുണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ
സബ് ഇൻസ്പെക്ടർമാരായ J. ജോഷി, ഷെമിമോൾ ( വനിതാ PS) , ASI മാത്യുഎബ്രഹാം , SCPO ഡിക്രൂസ് ഗബ്രിയൽ, ഇർഷാദ് CPO മാരായ അനൂപ് , വൈശാഖ് GS , ഗോപകുമാർ ,ദർശന എന്നിവരാണ് ഉണ്ടായിരുന്നത്.

പത്തനംതിട്ട അഡീഷണൽ ജില്ലാ & സെഷൻസ് (POCSO) കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4