കൊച്ചി : അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദമാണ് തർക്കത്തിന് കാരണം. തർക്കം ഒതുക്കി തീർക്കാൻ അതുല്യയും നടൻ ബിപിൻ പെരുമ്പള്ളിയും ഡോക്ടറോട് പണം ആവശ്യപ്പെട്ടു. ആറ് കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.
അത്രയും നൽകാനാകില്ലെന്ന് ഡോക്ടർ മറുപടി നൽകിയതോടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തി. ഡോക്ടർ വഴങ്ങാതെ വന്നതോടെയായിരുന്നു മർദ്ദനം. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അമ്മയുടെ അനിയത്തിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും എത്രയും വേഗം ഫ്ലാറ്റിൽ എത്തി ചികിത്സിക്കണമെന്നും അതുല്യ ആവശ്യപ്പെടുകയായിരുന്നു. ഫ്ലാറ്റിൽ എത്തിയപ്പോൾ അതുല്യ ഉൾപ്പെടെ 12 പേരുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഫ്ലാറ്റിലെത്തിയപ്പോൾ പ്രതികൾ മർദ്ദിക്കുകയും പണവും മൊബൈൽ ഫോണും തട്ടിയെടുത്തെന്നും ഡോക്ടർ പരാതിപ്പെടുന്നു. കേസില്‍ അതുല്യ ഉള്‍പ്പെടെ 12 പ്രതികളാണുള്ളത്. ‘ഡീയസ് ഈറേ’ എന്ന ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര ശ്രദ്ധനേടുന്നത്. ഗാനഗന്ധർവ്വൻ, ഉയിർ, കാട്ടാളൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കൊച്ചിയിൽ യുവ ഡോക്ടർക്ക് മർദനം ; യുവനടിയും നടനും ചേർന്ന് ആസൂത്രണം ചെയ്തത് ഹണിട്രാപ്പെന്ന് പൊലീസ് ! പണം ആവശ്യപ്പെട്ടെന്നും ആരോപണം : കൂടുതൽ വിവരങ്ങൾ പുറത്ത് ...
Advertisement
Advertisement
Advertisement