പത്തനംതിട്ട :
അമ്മയെ കാണാനായി ഇറങ്ങി പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തുകയും, എങ്ങോട്ട് പോകണമെന്ന് അറിയാതെ വിഷമിച്ചിരുന്നതുമായ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ഷെമി മോളുടെ സമയോചിതമായ ഇടപെടലിൽ രക്ഷകർത്താക്കളുടെ കയ്യിൽ സുരക്ഷിതമായി തിരികെ ഏൽപ്പിച്ചു.
പത്തനംതിട്ട മൈലപ്രയിൽ പ്രവർത്തിക്കുന്ന അമല മാതാ ബഥനി ബോർഡിങ് സ്ഥാപനത്തിൽ നിന്നുമാണ് ആറു വയസ്സുകാരിയായ പെൺകുട്ടിയും ഇതേ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുന്ന പത്തു വയസ്സുകാരനായ മറ്റൊരു ആൺകുട്ടിയും ഇറങ്ങി നടന്ന് പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാൻഡ് വരെ എത്തിയത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് അമ്മയെ കാണണം എന്നു പറഞ്ഞതിനാൽ സഹായിക്കാം എന്ന് ഏറ്റ കൂട്ടുകാരനാണ് കൂടെ വന്നത്.
ബസ്റ്റാൻഡിൽ വളരെ ചെറിയ രണ്ട് കുട്ടികൾ രക്ഷകർത്താക്കൾ ആരുമില്ലാതെ ഇരിക്കുന്നത് കണ്ട് സ്വകാര്യ ബസ് ജീവനക്കാരാണ് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷൻ എസ് എച്ച് ഷെമിമോളെ വിവരം അറിയിച്ചത്. ഒട്ടും സമയം പാഴാക്കാതെ പിങ്ക് പോലീസിന്റെ സഹായത്തോടെ കുട്ടികളെ വനിതാ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോട് കണ്ടെത്തിയ കുഞ്ഞുങ്ങളെ ഒരു മണിക്കൂറിനകം തന്നെ രക്ഷകർത്താക്കളെ കണ്ടെത്തി തിരികെ ഏൽപ്പിക്കുന്നതിനും സാധിച്ചു.
പത്തനംതിട്ട ഡിവൈഎസ്പി നിഷാദ് മോൻ സ്ഥലത്തെത്തി രക്ഷകർത്താക്കൾക്ക് വേണ്ട നിർദേശങ്ങളും ഉപദേശങ്ങളും നൽകി.
അമ്മയെ തേടി ഇറങ്ങിയ കുരുന്നുകൾ വഴിതെറ്റി ; തുണയായി പത്തനംതിട്ട വനിതാ പോലീസ് SHO
Advertisement
Advertisement
Advertisement