breaking news New

പത്തനംതിട്ട തിരുവല്ലയിൽ വൈ.എം.സി.എ ബി പോസിറ്റീവ് വിദ്യാഭ്യാസ ശാക്തികരണ പരിശീലന പദ്ധതിക്ക് തുടക്കമായി

തിരുവല്ല : വൈ.എം.സി.എ സബ് - റീജണിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ശാക്തികരണ പരിശീലന പദ്ധതിയായ ബി പോസിറ്റീവ് ,
തുകലശ്ശേരി യോഗക്ഷേമം സ്കൂളിൽ തുടക്കമായി.

നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി പദ്ധതി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. ജോസഫ് നെല്ലാനിക്കൽ ക്ലാസ് നയിച്ചു. കൗൺസിലർ റീനാ വിശൽ, സബ് - റീജൻ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, ഹെഡ്മിസ്ട്രസ് ചന്ദ്രലേഖ ഇ.എൻ, വൈ.എം.സി.എ മുൻ സബ് - റീജൺ ചെയർമാൻമാരായ വർഗീസ് ടി. മങ്ങാട്, ജൂബിൻ ജോൺ, ജോ ഇലഞ്ഞിമൂട്ടിൽ, കെ.സി മാത്യു, അരുൺ വി. നായർ, ഷീബാ എസ് എന്നിവർ പ്രസംഗിച്ചു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5