breaking news New

കണ്ണനല്ലൂരിൽ യുവതിയെ മർദിച്ചശേഷം വീടിന് തീവെച്ചു ; അയൽവാസിക്കെതിരെ പരാതി !!

കൊല്ലം :
കണ്ണനല്ലൂർ ചേരീക്കോണത്തെ പുറമ്പോക്കുഭൂമിയിലെ താമസക്കാരായ സജീനയുടെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സജീനയും വിധവയായ മകളും ഇവരുടെ മൂന്നു മക്കളും അടങ്ങുന്ന കുടുംബമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. ഇതിൽ സജീനയുടെ മകൾക്കാണ് അയൽവാസിയുടെ ക്രൂരമർദനമേറ്റത്. മർദനമേറ്റ യുവതി നിലവിളിച്ച് പുറത്തേക്ക് ഓടിയപ്പോഴാണ് അക്രമി വീടിനു തീയിട്ടതെന്ന് പരാതിയിൽ പറയുന്നു.

വിവരമറിഞ്ഞ് കുണ്ടറയിൽനിന്ന്‌ അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചിരുന്നു. നാട്ടുകാർ ഓടിക്കൂടി തീയണയ്ക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. വീട്ടിലുണ്ടായിരുന്ന മുഴുവൻ വീട്ടുപകരണങ്ങളും മക്കളുടെയും കൊച്ചുമക്കളുടെയും വസ്ത്രങ്ങളും പഠനോപകരണങ്ങളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളെല്ലാം പൂർണമായി കത്തിനശിച്ചതായി സജീന പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4