breaking news New

വേർതിരിവുകൾ മറന്ന് സ്നേഹത്തിൽ ഒന്നിക്കണം : മാർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ

തിരുവല്ല / ഇരവിപേരൂർ : രാജ്യത്ത് സമാധാനവും ഐക്യവും സാഹോദര്യവും വളർത്തുന്നതിനായി വേർതിരിവുകൾ മറന്ന് സ്നേഹത്തിന്റെ ആത്മാവിൽ ഒന്നിക്കണമെന്നും മനുഷ്യരെ തമ്മിൽ അകറ്റുന്ന ഭിന്നതകൾക്കപ്പുറം എല്ലാവരെയും ഒന്നിപ്പിക്കുന്ന സ്നേഹത്തിൽ വളരാൻ കഴിയണമെന്നും
മാർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ.

വൈഎംസിഎ തിരുവല്ല സബ് റീജിയന്റെ പ്രാർത്ഥനാവാര സമാപനവും എക്യൂമെനിക്കൽ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്നേഹത്തിന്റെ അതിർവരമ്പുകൾ വിശാലമാക്കി പരസ്പര ബഹുമാനവും സഹോദരഭാവവും ജീവിതത്തിൽ വളർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും
പ്രാർത്ഥനയിലൂടെ ദൈവത്തിന് സ്വയം സമർപ്പിക്കുന്ന അനുഭവമാണ് ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ ഉണ്ടാകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. സബ് റീജിയൻ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

ബിഷപ്പ് തോമസ് സാമുവേൽ അനുഗ്രഹ സന്ദേശം നൽകി. കേരള റീജിയൻ ട്രഷറർ അനിൽ ജോർജ് മുഖ്യപ്രഭാഷണം നടത്തി.

ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പാൾ ഫാ. ഡോ. റെജി മാത്യു,
റീജണൽ മുൻ ചെയർമാൻ അഡ്വ. വി.സി. സാബു, ദേശീയ നിർവഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, റീജിയണൽ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, ദേശീയ പേഴ്സണൽ കമ്മിറ്റി അംഗം അഡ്വ. ജോസഫ് നെല്ലാനിക്കൻ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ തോമസ് വി. ജോൺ, റവ. സുനിത് മാത്യു, വൈഎംസിഎ പ്രസിഡന്റ് ഐപ്പ് വർഗീസ്,

മുൻ സബ് റീജൻ ചെയർമാൻന്മാരായ വർഗീസ് ടി. മങ്ങാട്, എം.ബി നൈനാൻ, ലാലു തോമസ്, റീജണൽ ലീഗൽ ബോർഡ് ചെയർമാൻ മാത്യു ജോസഫ്, സജി ചാക്കുംമൂട്ടിൽ, ജിജി മാത്യു, പി.റ്റി ജോൺ, വർഗീസ് എം. അലക്സ്, മെജോ വർഗീസ്, എന്നിവർ പ്രസംഗിച്ചു.

മെത്രാഭിഷേക രജത ജൂബിലി ആഘേഷിക്കുന്ന സി.എസ്.ഐ മദ്ധ്യ കേരളാ മഹയിടവക മുൻ അദ്ധ്യക്ഷൻ ബിഷപ്പ് തോമസ് സാമുവേലിനെ ആദരിച്ചു. സബ് റീജൺ ഗായകസംഘം ഗാനാർച്ചനയ്ക്ക് നേതൃത്വം നൽകി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4