breaking news New

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

കഴിഞ്ഞദിവസം നടത്തിയ ഇസിജി പരിശോധനയ്ക്ക് പിന്നാലെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ അരുൺ കുമാർ അറിയിച്ചു.

നിലവിൽ ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് അച്യുതാനന്ദന്റെ ചികിത്സ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5