കൊല്ലം :
ഹബീബിയ്യ ഇസ്‌ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഇയാൾ. പെൺകുട്ടിയുടെ പരാതിയിൽ കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്.
പ്രാർഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതി. ബന്ധുവിനൊപ്പം എത്തിയ പെൺകുട്ടിയെ 2025 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ സ്ഥലങ്ങളിൽവച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
വിവിധ കാരണങ്ങൾ പറഞ്ഞ് പെൺകുട്ടിയെ സ്ഥലങ്ങളിലെത്തിച്ചശേഷം ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയിലുണ്ട്. സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ് നിയാസ് ജൗഹറി അറസ്റ്റിൽ
Advertisement
Advertisement
Advertisement