breaking news New

3.61 ഗ്രാം എംഡിഎംഎയുമായി വ്‌ളോഗർ ഹൈദർ മധൂർ പിടിയിൽ ; വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി ലഹരി സൂക്ഷിച്ചിരുന്നതായി മൊഴി

കാസർകോട്: എംഡിഎംഎയുമായി വ്‌ളോഗർ ഹൈദർ മധൂറിനെ പൊലീസ് പിടികൂടി. 3.61 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും വിദ്യാനഗർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ മധൂറിലെ ജുമാ മസ്ജിദ് പരിസരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഹൈദർ പിടിയിലായത്. പരിശോധനയിൽ ഇയാളുടെ പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തുകയായിരുന്നു.

സ്വന്തം ആവശ്യത്തിനും വിൽപ്പനയ്ക്കുമായി ലഹരി സൂക്ഷിച്ചതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഡാൻസാഫ് സംഘം ഹൈദർ മധൂറിനെ നിരീക്ഷിച്ചുവരികയായിരുന്നു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4