മല്ലപ്പള്ളി : സർക്കാരിൻ്റെ ഓണസമൃദ്ധിയുടെ ഭാഗമായി വെജിറ്റബിൾ ആൻ്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ പാതിക്കാട് സ്വാശ്രയ കർഷക വിപണിയുടെ ആഭിമുഖ്യത്തിൽ കർഷകച്ചന്ത തുടങ്ങി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻ്റ് കുഞ്ഞുകോശി പോൾ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗം പ്രകാശ്കുമാർ വടക്കേമുറി ആദ്യ വിൽപ്പന നിർവ്വഹിച്ചു. സജി ഈപ്പൻ, ലെവി പോൾ, ജോൺ വറുഗീസ്, ഐ. ചാക്കോ, ചെറിയാൻ സെബാസ്റ്റ്യൻ, വർഗീസ് കെ. വി, സോജി ജോസ് എന്നിവർ പ്രസംഗിച്ചു.
25 വരെ കർഷകച്ചന്ത പ്രവർത്തിക്കും.