പത്തനംതിട്ട / മല്ലപ്പള്ളി : പരിശുദ്ധ വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ ജീവിതവും ജീവചരിത്രവുമില്ലാതെ കേരളത്തിലെ ക്രൈസ്തവ സഭാചരിത്രം പൂർണ്ണമാകില്ലെന്ന് അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ.
തിരുമേനിയുടെ168 -ാ മത് ജന്മദിനത്തോടനുബന്ധിച്ച് പനയമ്പാല കരുണഗിരി കരുണാലയത്തിൽ നടന്ന ഭാസുര ജന്മം പരിപാടി ഉദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വയോജന ക്ഷേമ പദ്ധതികളിലുടെ കേരള സർക്കാർ ഇന്ത്യക്കാകെ മാതൃകയായി മാറി എന്ന് എംഎൽഎ പറഞ്ഞു.
പ്രസിഡൻ്റ് പോളസ് ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ആശ്രമം മാനേജർ ഫാ. വി. ജോൺസൺ, കുഞ്ഞു കോശി പോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട്, ഫാ.വൈ. മത്തായിക്കുട്ടി, ഫാ. ജോബ് മാത്യു, ജേക്കബ് മാമ്മൻ, സജി പൊയ്കുടി, സാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.
മല്ലപ്പള്ളി വട്ടശ്ശേരിൽ ജോസഫ് - ഏലിയാമ്മ ദമ്പതികളുടെ മകനായി 1858 ഒക്ടോബർ 31 നാണ് വട്ടശ്ശേരിൽ തിരുമേനി ജനിച്ചത്.
വട്ടശ്ശേരിൽ തിരുമേനി ചരിത്രപുരുഷൻ : വർഗീസ് മാമ്മൻ എം.എൽ.എ
Advertisement
Advertisement
Advertisement