കോട്ടയം :
വൈക്കം, തലയാഴം, വെച്ചൂര്‍ മേഖലകളിലെ കടകളില്‍ കള്ളനോട്ട് നല്‍കി കബളിപ്പിച്ച കൊല്ലം പത്തനാപുരം സ്വദേശി അബ്ദുള്‍ റഷീദിനെയാണ് (65) വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
കുമരകത്തിന് സമീപം ഇല്ലിക്കല്ലില്‍ ഇയാള്‍ താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ കള്ളനോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും കള്ളനോട്ടുകളും പിടിച്ചെടുത്തു. കള്ളനോട്ട് വിപണനം ചെയ്തതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പത്തോളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലിസ് അറിയിച്ചു. വൈക്കത്തെ വിവിധ സ്ഥലങ്ങളില്‍ കാറിലെത്തിയായിരുന്നു ഇയാളുടെ തട്ടിപ്പ്.
തിരക്കുള്ള കടകളില്‍ കയറി 100 രൂപയില്‍ താഴെ വിലയുള്ള സാധനങ്ങള്‍ വാങ്ങിയ ശേഷം 500 രൂപയുടെ കള്ളനോട്ട് നല്‍കുകയായിരുന്നു പതിവ്. വിവിധ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഇല്ലിക്കലിലെ വാടകവീട്ടില്‍ നിന്ന് ഇയാളെ പിടികൂടിയത്.
കള്ളനോട്ട് നല്‍കി വ്യാപാരികളെ കബളിപ്പിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ വൈക്കം പൊലിസ് അറസ്റ്റ് ചെയ്തു
Advertisement
Advertisement
Advertisement