breaking news New

പത്തനംതിട്ടയിൽ വ്യാജരേഖ ചമച്ച് ലൈഫ് പദ്ധതിയിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയ വി ഇ ഓ റിമാൻഡിൽ !!

തണ്ണിത്തോട് :
വ്യാജ രേഖകൾ ചമച്ച് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപ ബന്ധുക്കളുടെ പേരിലും മറ്റുമുള്ള അക്കൗണ്ടുകളിലേക്ക് മാറ്റിയ കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ തണ്ണിത്തോട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കോന്നി അരുവാപുലം മുതുപേഴുങ്കൽ സ്വദേശി മ്ലാന്തടം എന്ന സ്ഥലത്ത് പുത്തൻവീട്ടിൽ നവനീത് ഭാര്യ റാണി ലക്ഷ്മി (37) ആണ് പോലീസിന്റെ പിടിയിലായത്.

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് ഇപ്പോൾ തണ്ണിത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇവർ മുൻപ് ജോലി ചെയ്തിരുന്ന അരുവാപ്പുലം, സീതത്തോട് പഞ്ചായത്തുകളിലും സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുള്ളതായി വെളിവായിട്ടുണ്ട്.

ഇവർ കോന്നി പോലീസ് സ്റ്റേഷനിലെ മറ്റു ചില ക്രിമിനൽ കേസുകളിലും പ്രതിയാണ്. കോന്നി പോലീസ് സർക്കിൾ ഇൻസ്പെക്ടർ VS കിരണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.


Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4