breaking news New

ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

കുടുംബാംഗങ്ങളെ നേരിൽക്കണ്ട് ആശ്വസിപ്പിച്ച മുഖ്യമന്ത്രി ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകി. കുടുംബത്തിന്റെ ആവശ്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചെന്നും സർക്കാർ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പറഞ്ഞു.

വക്കാലത്ത് ഒപ്പിട്ടുനൽകിയത് താൻ തന്നെയാണെന്നും ആരുടെയും ഭീഷണിയെത്തുടർന്നല്ലെന്നും ഭദ്രകീർത്തി വ്യക്തമാക്കി. ഇന്ന് കോടതിയിൽ ഹാജരായ ശ്രീജിത്ത് അഭിഭാഷകന് താൻ വക്കാലത്ത് നൽകിയിരുന്നു. ഭീഷണിപ്പെടുത്തി ആരും ഒപ്പിടുവിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കുടുംബത്തിന്റെ ആശങ്കകൾ അറിയിച്ചിട്ടുണ്ട്. അഭിഭാഷകനെ മാറ്റുന്നതിനെക്കുറിച്ച് നിലവിൽ ആലോചിച്ചിട്ടില്ലെന്നും മറ്റൊരു വക്കാലത്ത് നൽകിയ വിവരം അറിയില്ലെന്നും ഭദ്ര പറഞ്ഞു.

അതേസമയം, പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജി തന്നെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്ന് സ്ഥലംമാറിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. പ്രതികളുമായി ബന്ധമുള്ള ആരും വിളിച്ച് സംസാരിച്ചിട്ടില്ല. സ്ഥലംമാറ്റത്തിൽ സങ്കടമില്ലെന്നും സർക്കാർ ജീവനക്കാരനായതിനാൽ സ്ഥലംമാറ്റം സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു. മറ്റൊരു വേദി ലഭിക്കാത്തതിനാലാണ് ഇക്കാര്യങ്ങൾ തുറന്നുപറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4