ആലുവ :
പാലത്തിൽ മൈക്രോ കോൺക്രീറ്റിംഗും എക്സ്പാൻഷൻ ജോയിന്റുകളിലെ പണികളും പൂർത്തിയായിട്ടുണ്ട്. അറ്റകുറ്റപ്പണി നടക്കുന്ന പാലം നേരിട്ട് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മൈക്രോ കോൺക്രീറ്റിംഗിന്റെ ഏഴ് ദിവസത്തെ ക്യൂറിംഗ് പീരിയഡ് പൂർത്തിയാക്കി അഞ്ചാം തീയതിയോടെ പാലം തുറന്നുകൊടുക്കാനാകും. പാലം അപകടാവസ്ഥയിലാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തി പാലം പരിപാലിക്കേണ്ടതുണ്ട്, അതാണ് ഇപ്പോൾ നടക്കുന്നത്.
ഗതാഗതം പുനഃസ്ഥാപിച്ച ശേഷവും ആർച്ചിന്റെ പണികൾ തുടരാനാകും. ബെയറിംഗ് ജോലികൾ പിന്നീട് രാത്രി സമയങ്ങളിൽ ഏതാനും മണിക്കൂറുകൾ ഗതാഗതം നിയന്ത്രിച്ച് പൂർത്തിയാക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആലുവ മാർത്താണ്ഡവർമ്മ പാലം വ്യാഴാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Advertisement
Advertisement
Advertisement