ബഹിരാകാശത്ത് വലിയ കണ്ണാടികൾ സ്ഥാപിച്ച് സൂര്യപ്രകാശം ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യം. സോളാർ ഫാമുകളിൽ കൂടുതൽ സമയം വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ദുരന്തബാധിത മേഖലകളിൽ വെളിച്ചമെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കും ഈ സാങ്കേതികവിദ്യ സഹായകമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പദ്ധതിയുടെ പരീക്ഷണത്തിനായി ഇന്ത്യയിലെ സ്കൈറൂട്ട് എയ്റോസ്പേസുമായി രണ്ട് റോക്കറ്റ് വിക്ഷേപണങ്ങൾക്ക് കമ്പനി കരാറിലെത്തി.
18 മീറ്റർ നീളവും വീതിയുമുള്ള കണ്ണാടികളാണ് ഭൗമതാഴ്ന്ന ഭ്രമണപഥത്തിൽ (LEO) സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ഇവയുടെ ദിശ നിയന്ത്രിച്ച് ഭൂമിയിലെ നിശ്ചിത പ്രദേശങ്ങളിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിക്കാനാകും. പരീക്ഷണഘട്ടത്തിൽ ഏകദേശം അഞ്ച് കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശത്തേക്കാണ് വെളിച്ചമെത്തിക്കുക. ഉപഭോക്താക്കൾക്ക് ആപ്പ് വഴി ആവശ്യമുള്ള സ്ഥലം തിരഞ്ഞെടുക്കാനും അതനുസരിച്ച് കണ്ണാടികളുടെ സ്ഥാനം ക്രമീകരിക്കാനുമാകും. ആദ്യ പരീക്ഷണ ദൗത്യം 2027ന്റെ രണ്ടാം പാദത്തിൽ നടത്താനാണ് ലക്ഷ്യമിടുന്നത്.
2035ഓടെ 50,000 ഉപഗ്രഹങ്ങൾ വിന്യസിക്കാനാണ് റിഫ്ലക്ട് ഓർബിറ്റലിന്റെ പദ്ധതി. എറൻഡിൽ-1 (Earendil-1) എന്ന പരീക്ഷണ ഉപഗ്രഹവും പദ്ധതിയുടെ ഭാഗമാണ്. നിലവിൽ ചന്ദ്രപ്രകാശത്തിന് സമാനമായിരിക്കും പ്രതിഫലിപ്പിക്കുന്ന വെളിച്ചമെന്നാണ് കമ്പനി പറയുന്നത്. ഉപഗ്രഹങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വെളിച്ചത്തിന്റെ തീവ്രതയും ലഭിക്കുന്ന സമയവും വർധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. എന്നാൽ, അന്തരീക്ഷത്തിലെ തന്മാത്രകളും എയറോസോളുകളും പ്രതിഫലിക്കുന്ന പ്രകാശത്തെ ചിതറിക്കുന്നതിനാൽ ലക്ഷ്യമിട്ട പ്രദേശത്തിനപ്പുറത്തേക്കും വെളിച്ചം വ്യാപിക്കാമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. 2025 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, കണ്ണാടികൾ 14 കിലോമീറ്റർ അകലെയാണെങ്കിലും ഭൂമിയിലെത്തുന്ന പ്രകാശത്തിന്റെ പരന്ന വ്യാപനം പൂർണചന്ദ്രന്റെ വെളിച്ചത്തേക്കാൾ തീവ്രമായിരിക്കാം. ഭൂമിയിൽ പതിക്കുന്ന വെളിച്ചം വീണ്ടും അന്തരീക്ഷത്തിലേക്ക് പ്രതിഫലിച്ച് ചിതറുന്നതും ഈ പ്രതിഭാസത്തിന് കാരണമാകും. അതിനാൽ വെളിച്ചം ആവശ്യപ്പെടാത്ത സമീപപ്രദേശങ്ങളിലെ ആളുകളെയും ഇത് ബാധിച്ചേക്കാം.
എന്നാൽ, ഈ നിഗമനങ്ങൾ കമ്പ്യൂട്ടർ മാതൃകകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. യഥാർഥ പരീക്ഷണത്തിലൂടെ മാത്രമേ ആഘാതം വ്യക്തമാകൂ. പദ്ധതിക്ക് ജൂലൈയിൽ യുഎസ് നിയന്ത്രണ ഏജൻസിയുടെ അനുമതി ലഭിച്ചെങ്കിലും, രാത്രിയിലെ ആകാശത്തിന്റെ സ്വാഭാവികതയെയും പരിസ്ഥിതിയെയും ബാധിക്കുമെന്ന ആശങ്ക ഉയർത്തി ചില ജ്യോതിശാസ്ത്രജ്ഞരും പരിസ്ഥിതി സംഘടനകളും ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷനോട് (FCC) അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രാത്രികാലത്തും ഭൂമിയിലെ ചില പ്രദേശങ്ങളിൽ സൂര്യപ്രകാശം എത്തിച്ച് വിൽക്കാനുള്ള പദ്ധതിയുമായി യുഎസ് ബഹിരാകാശ സ്റ്റാർട്ടപ്പായ റിഫ്ലക്ട് ഓർബിറ്റൽ !!
Advertisement
Advertisement
Advertisement