breaking news New

ഇടുക്കി വട്ടവടയിൽ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് പേർ മരിച്ചു !!

ഇടുക്കി : കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടമുണ്ടായത്. ചിന്നമ്മ, ബാലചന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരങ്ങളാണ്. കൃഷിഭൂമിയിൽ ജോലി ചെയ്യുകയായിരുന്ന മൂന്നുപേരാണ് ശക്തമായ മഴയെ തുടർന്ന് ഷെഡിലേക്ക് മാറിയത്. ഇതിനിടെയാണ് സമീപത്തെ മണ്ണ് ഇടിഞ്ഞ് ഷെഡിന് മുകളിലേക്ക് പതിച്ചത്. അപകടത്തിൽ ബാലചന്ദ്രന്റെ ഭാര്യ മാരിയമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഷെഡിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത്. ചിന്നമ്മയുടെയും ബാലചന്ദ്രന്റെയും മൃതദേഹങ്ങൾ പുറത്തെടുത്തതായി അധികൃതർ അറിയിച്ചു. വട്ടവട മേഖലയിൽ ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. നീലക്കുറിഞ്ഞി പൂത്തതും ഗണേശോത്സവവും കാരണം വട്ടവടയിലേക്കുള്ള റോഡിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനായി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിദൂര മേഖലകളിലെ റോഡ് ശൃംഖല, ആശയവിനിമയ സംവിധാനം, ചികിത്സാ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും അവ ഉടൻ സർക്കാരിന് സമർപ്പിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4