പ്രസവ ശസ്ത്രക്രിയ നടത്താന്‍ താമസിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങിയ വിദഗ്ധ സമിതി ഇക്കാര്യത്തെക്കുറിച്ച് വിശദമായി പരിശോധന നടത്തിയിരുന്നു. കുട്ടിയുടെ വളര്‍ച്ച കുറവ് സങ്കീര്‍ണത വര്‍ധിക്കാന്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് വിദഗ്ധ സമിതി ആരോഗ്യവകുപ്പിന് കൈമാറി. നേരത്തേ തന്നെ സിസേറിയന്‍ ചെയ്യാന്‍ സാഹചര്യമുണ്ടായിട്ടും ഡോ. ബിന്ദു സുന്ദര്‍ അതിന് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേ സമയം തന്നെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആരോഗ്യവകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിക്കും. നിലവില്‍ സസ്‌പെന്‍ഷനില്‍ കഴിയുകയാണ് ബിന്ദു സുന്ദര്‍. ഡോകടറുടെ വിശദമായ മൊഴി വിദഗ്ധ സമിതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശുവിന്റെ മരണത്തില്‍ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍
Advertisement
Advertisement
Advertisement