തിരുവനന്തപുരം : മരണത്തിൽ അസ്വാഭാവികതയില്ലെന്നും മരണ ശേഷം സമാധിയാക്കി വെച്ചെന്നുമാണ് നിഗമനം. ഗോപൻ്റെ ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ഹൈദരാബാദ് ലാബിൽ നിന്നും ലഭിച്ചാൽ കോടതിയിൽ റിപ്പോർട്ട് നൽകും.
ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമി മരണപ്പെടുന്നത്. മരണം കൊലപാതകമാണെന്നും സമാധിയായതെന്ന് പറഞ്ഞതിലും കല്ലറ നിര്‍മിച്ചതിലും ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്നും ആരോപണമുയർന്നതിനെ തുടർന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയിരുന്നു.
ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലങ്ങളില്‍ ഉള്‍പ്പെടെ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടർന്നാണ് പൊലീസ് കേസ് ക്ലോസ് ചെയ്യുന്നത്.
തിരുവനന്തപുരം നെയ്യാറ്റിൻകര സമാധി വിവാദത്തിന് വിരാമം ; ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതമെന്ന് സ്ഥിരീകരിച്ച് പൊലീസ് കേസ് അവസാനിപ്പിച്ചു
Advertisement
Advertisement
Advertisement