കോട്ടയം : മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവറുഗീസ് മാർ ദീവന്നാസിയോസിൻ്റെ ശെമ്മാശ പദവിയുടെ 150 -ാം വാർഷികത്തോടനുബന്ധിച്ച് മാർ ഡയനീഷ്യസ് ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മാതൃവിദ്യാലയമായ കോട്ടയം ഡി. എം. എസ് കോളജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാ ജ്യോതി സ്കോളർഷിപ്പ് പദ്ധതി നടത്തി.
കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡൻ്റ് പോളസ് ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.
ലോക്കൽ മാനേജർ റവ. നെൽസൺ ചാക്കോ, കൗൺസിലർ മോൻ ജേക്കബ് , ഹെഡ്മിസ്ട്രസ് എസി ഏബ്രഹാം, ഏ.കെ. ജോസഫ്, പി.റ്റി.എ പ്രസിഡൻ്റ് സക്കീർ ചെങ്ങുംപള്ളിൽ, ജേക്കബ് മാമ്മൻ, സോമു പി ജോസഫ്, സജി പൊയ്കുടി ,സാബു ജോസഫ്, മെറിസ് മേരി ജോസഫ് , ആഷ്‌ലി തോമസ് എന്നിവർ പ്രസംഗിച്ചു.
സി . എം. എസ് ഹൈസ്കൂളിൽ വിദ്യാർത്ഥിയായിരിക്കേ 1872 ഒക്ടോബർ 12 നാണ് വട്ടശ്ശേരിൽ തിരുമേനിക്ക് ശെമ്മാശപട്ടം ലഭിച്ചത്.