breaking news New

കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയില്‍ ട്രാവലര്‍ മറിഞ്ഞ് 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം !!

മലപ്പുറം കാളികാവ് സ്വദേശി അമിത്ഷ് അദാം ആണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്.

മലപ്പുറം കാളികാവ് സ്വദേശികളായ കുട്ടികള്‍ ഉള്‍പ്പെടെ 18 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കൂമ്പാറയില്‍ എത്തിയപ്പോഴാണ് ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകടത്തില്‍ ട്രാവലറിനുള്ളില്‍ ഒരാള്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4