breaking news New

തൃശൂരിൽ ദാരുണ സംഭവം ; വീടിന്റെ അടുക്കളയിൽ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: പെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ സന്തോഷ് (55), ഭാര്യ ഷിനി (46) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വീടിന്റെ അടുക്കളയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ. ജോലി സംബന്ധമായി പുറത്തുപോയിരുന്ന മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. ദമ്പതികൾക്ക് ഒരു മകനും മകളുമുണ്ട്.

സന്തോഷിന്റെ കൈയിൽ വെട്ടരിവാൾ കണ്ടെത്തിയതിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സന്തോഷ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്.

തൃശൂരിൽ ലക്ഷ്മി ഇലക്ട്രോണിക്സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു സന്തോഷ്. ഷിനിയും സ്വന്തമായി ബിസിനസ് നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.

വിവരമറിഞ്ഞ് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയും സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തി. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4