തിരുവനന്തപുരം: വെട്ടുകാട് പള്ളിയിലേക്ക് കുടുംബത്തോടൊപ്പം യാത്ര തിരിച്ച യുവതിക്കും കൈക്കുഞ്ഞിനും വഴിമധ്യേ മരണം. ശംഖുംമുഖം–ഓൾ സെയ്ന്റ്സ് റോഡിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂന്തുറ ആലുകാട് കുന്നുവീട്ടിൽ അഞ്ജലി (24), ഒരുവയസ്സുകാരനായ മകൻ ആഷിക് എന്നിവരാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഇരുവരുടെയും അന്ത്യം.
നവംബർ 13-ന് വൈകിട്ട് 6.30-ഓടെ പഴയ ജി.വി. രാജാ സ്കൂളിന് സമീപത്തായിരുന്നു നാടിനെ നടുക്കിയ അപകടം. ശംഖുംമുഖം ഭാഗത്തുനിന്ന് വെട്ടുകാട് പള്ളിയിലേക്ക് പോകുകയായിരുന്ന കുടുംബം ഓൾ സെയ്ന്റ്സ് റോഡ് മുറിച്ചുകടക്കുന്നതിനിടെ എയർഫോഴ്സ് സ്റ്റേഷൻ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിന് പിന്നാലെ കാർ നിർത്താതെ കടന്നുകളഞ്ഞതായാണ് വിവരം.
അപകടത്തിൽ അഞ്ജലിയുടെ ഭർത്താവ് പ്രശാന്ത് (26) നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. ഒപ്പമുണ്ടായിരുന്ന നാലുവയസ്സുകാരിയായ മകൾ കൃതികയ്ക്ക് തലയ്ക്ക് പരിക്കേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഒരു കുടുംബത്തിന്റെ സന്തോഷയാത്രയെ കണ്ണീരിലാഴ്ത്തിയ അപകടത്തിന്റെ നടുക്കത്തിലാണ് നാട്. അപകടമുണ്ടാക്കിയ കാർ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
നിർത്താതെ പാഞ്ഞ കാർ രണ്ട് ജീവനുകൾ കവർന്നു. ചികിത്സയിൽ കഴിയുന്ന ഭർത്താവിനും മകൾക്കും മുന്നിൽ ഇനി തീരാത്ത വേദനയായി ഈ ദുരന്തം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
വെട്ടുകാട് പള്ളിയിലേക്ക് പോയ കുടുംബത്തിന് നടുറോഡിൽ ദുരന്തം ; കാറിടിച്ച് അമ്മയും ഒരുവയസ്സുകാരൻ മകനും മരിച്ചു : ഭർത്താവ് ഗുരുതരാവസ്ഥയിൽ ; ഇടിച്ച കാർ നിർത്താതെ കടന്നുകളഞ്ഞു !
Advertisement
Advertisement
Advertisement