breaking news New

ശ്രദ്ധയ്ക്ക് : ശബരിമല തീർത്ഥാടനം : പത്തനംതിട്ട തിരുവല്ലയിലെ ആറ് പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ; നവംബർ 19 മുതൽ ഭാഗികമായി അടച്ചിടും

തിരുവല്ല: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് റോഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തിരുവല്ലയിലെ ആറ് പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. നവംബർ 19 മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ റോഡുകൾ ഭാഗികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

തിരുവല്ല നിരത്ത് വിഭാഗത്തിന്റെ പരിധിയിലുള്ള താഴെപ്പറയുന്ന റോഡുകളിലാണ് നിയന്ത്രണം:

* പബ്ലിക് ഓഫീസ് റോഡ്

* ടെമ്പിൾ റോഡ്

* പോസ്റ്റ് ഓഫീസ് റോഡ്

* ഒന്നാം മൈൽ – തിരുവല്ല – പുളിക്കീഴ് റോഡ്

* കുളക്കാട്ടിൽ റോഡ്

* പഴയ കായംകുളം – തിരുവല്ല റോഡ്

* ബഥനി ചർച്ച് റോഡ്

തിരുവല്ല പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറാണ് ഇക്കാര്യം അറിയിച്ചത്.

റോഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4