നേവൽ ബേസ്, തേവര, അറ്റ്‌ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷൻ, ബി.ടി.എച്ച്. റോഡ്, പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജങ്ഷൻ, ബാനർജി റോഡ്, മാധവ ഫാർമസി, കച്ചേരിപ്പടി, കലൂർ, കലൂർ-പേരണ്ടൂർ റോഡ്, ദേശാഭിമാനി-പുന്നയ്‌ക്കൽ റോഡ്, ഇടപ്പള്ളി-ചങ്ങമ്പുഴ റോഡ്, ബി.ടി.എസ്. റോഡ്, ഇടപ്പള്ളി മഠം ജങ്ഷൻ, ചങ്ങമ്പുഴ-ബി.ടി.എസ്. ജങ്ഷൻ റോഡ് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
ആലുവ-പാലാരിവട്ടം പി.ഡബ്ല്യു.ഡി. റോഡിൽ ഭാഗികമായി ഗതാഗതനിയന്ത്രണമുണ്ടാകും. സന്ദർശനം പ്രമാണിച്ച് നഗരത്തിൽ സമ്പൂർണ ഡ്രോൺ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ് അറിയിച്ചു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
Advertisement
Advertisement
Advertisement