കൊച്ചി : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച സംഭവത്തിൽ നേതാക്കൾ ഉൾപ്പെടെ 12 പേർക്കെതിരെ പൊലീസ് കേസെടുത്തു.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരടക്കമുള്ള നേതാക്കൾക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പ്രവർത്തകരെയും പ്രതി ചേർത്തിട്ടുണ്ട്.
ഞായറാഴ്ച സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ബോൾഗാട്ടി ഗോശ്രീ ജങ്ഷനിൽ നിന്ന് മറൈൻ ഡ്രൈവിലേക്ക് നടത്തിയ ജാഥയാണ് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായത്. മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി.
ജാഥയ്ക്ക് പൊലീസ് അനുമതി നൽകിയിരുന്നെങ്കിലും ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി നൽകിയ നിർദേശങ്ങൾ പാലിച്ചില്ലെന്നാണ് എഫ്.ഐ.ആറിലെ പരാമർശം. സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വ്യാപക വിമർശനം ഉയർന്നിരുന്നു.
CENTRAL MEDIA NEWS DESK | www.cmediaonline.in
കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിനിടെ ഗതാഗതക്കുരുക്ക് ; റോഡ് തടസ്സപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്
Advertisement
Advertisement
Advertisement