breaking news New

വാഹൻ-പരിവാഹൻ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് അതിർത്തി ചെക്ക് പോസ്റ്റുകളിൽ ടൂറിസ്റ്റ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

വയനാട് : വയനാട് അതിർത്തി ചെക്ക് പോസ്റ്റുകളിൽ അടക്കം നിരവധി വിനോദസഞ്ചാര ബസുകളാണ് മണിക്കൂറുകളായി യാത്ര തുടരാനാകാതെ വഴിയിലായത്.

വാഹനങ്ങൾക്ക് ആവശ്യമായ സ്പെഷ്യൽ പെർമിറ്റുകൾ ഓൺലൈൻ സൈറ്റിൽ നിന്നും ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ശനിയാഴ്ച വൈകുന്നേരം മുതലാണ് പരിവാഹൻ സൈറ്റിന്റെ പ്രവർത്തനം തടസ്സപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് സ്പെഷ്യൽ പെർമിറ്റ് നിർബന്ധമായതിനാൽ പെർമിറ്റ് ഇല്ലാതെ അതിർത്തി കടക്കാൻ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ല.

നിരവധി യാത്രക്കാരാണ് ഇതോടെ വഴിയിൽ കുടുങ്ങി കടുത്ത ദുരിതത്തിലായിരിക്കുന്നത്. വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക തകരാർ പൂർണ്ണമായി പരിഹരിക്കാൻ സാധിച്ചിട്ടില്ല. സൈറ്റിലെ തകരാറുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4