breaking news New

കൊല്ലം – ചെങ്കോട്ട റെയിൽവേ പാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു

കൊല്ലം :
ആര്യങ്കാവിനും ഭഗവതീപുരത്തിനും ഇടയിൽ വച്ചാണ് കഴിഞ്ഞ ദിവസം ദാരുണമായ സംഭവം നടന്നത്. പാലക്കാട് നിന്നും തൂത്തുക്കുടിയിലേക്ക് സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസ് തട്ടിയാണ് കടുവ കൊല്ലപ്പെട്ടത്.

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. ചെങ്കോട്ടയ്ക്കും ഭഗവതിപുരത്തിനും ഇടയിലുള്ള ജനവാസ മേഖലയോട് ചേർന്നുള്ള മാവിൻ തോട്ടത്തിൽ നിന്നാണ് കടുവ ട്രാക്കിലേക്ക് കയറിയതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിന് പിന്നാലെ ട്രെയിൻ കുറച്ചുസമയം സ്ഥലത്ത് നിർത്തിയിട്ടു. ലോക്കോ പൈലറ്റ് ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് ആർ.പി.എഫും തമിഴ്നാട് വനംവകുപ്പ് സംഘവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4