പത്തനംതിട്ട: നിരോധിത മയക്കുമരുന്നായ എംഡിഎംഎ കൈവശം സൂക്ഷിക്കുകയും വിൽപ്പനയ്ക്കായി ഉപയോഗിക്കുകയും ചെയ്തുവെന്ന കേസുകളിൽ മൂന്ന് യുവാക്കൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു.
രണ്ട് വ്യത്യസ്ത കേസുകളിലായി 1.705 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇതിൽ ഒന്നാം കേസിലെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവല്ല പോലീസ് ആണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ആദ്യ കേസിൽ 0.931 ഗ്രാം എംഡിഎംഎ കൈവശം സൂക്ഷിച്ചതിന് തിരുവല്ല ബസ്സോട്ട ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് രണ്ട് യുവാക്കളെ പിടികൂടിയത്. ഇരവിപേരൂർ നന്നൂർ വലിയകുന്നത്ത് എസ്.എസ്. ഭവനിൽ സതീശന്റെ മകൻ സുജിത്ത് സതീശൻ (28), തിരുവല്ല മുണ്ടകത്തിൽ വീട്ടിൽ എബ്രഹാമിന്റെ മകൻ ഡാൻ എബ്രഹാം (25) എന്നിവരാണ് പ്രതികൾ.
അറസ്റ്റിലായ പ്രതികളെ പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും കാറിനുള്ളിൽനിന്ന് കണ്ടെത്തിയ മൂന്ന് മൊബൈൽ ഫോണുകളും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
രണ്ടാമത്തെ കേസിൽ 0.774 ഗ്രാം എംഡിഎംഎ കൈവശം സൂക്ഷിച്ചതിന് ജോൺസൺ സോളമൻ (28) എന്ന യുവാവിനെയും പോലീസ് കണ്ടെത്തി.
കുമ്പനാട് കിഴക്കേ വെള്ളിക്കര ചരിവുപറമ്പിൽ വീട്ടിൽ സോളമൻ തോമസിന്റെ മകനാണ് ഇയാൾ. മഞ്ഞാടി ഭാഗത്തുവെച്ചാണ് ഇയാളെ കണ്ടെത്തിയത്. ഈ സംഭവത്തിലും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
മയക്കുമരുന്നിന്റെ ഉറവിടം, പ്രതികൾക്ക് ലഹരിമരുന്ന് ലഭിച്ച സാഹചര്യം, വിൽപ്പനയ്ക്കായി മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
ലഹരിമരുന്ന് വിപണനവുമായി ബന്ധപ്പെട്ട കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട തിരുവല്ലയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ ; രണ്ട് കേസുകളിലായി 1.705 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു ! മൂന്ന് പേർ റിമാൻഡിൽ
Advertisement
Advertisement
Advertisement