breaking news New

കോട്ടയം ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി !!

ചങ്ങനാശ്ശേരി :
കരിങ്കട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരാണ് മരിച്ചത്. ഇവരെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ചങ്ങനാശ്ശേരി എസ്.ബി. കോളേജിന് സമീപത്തായിരുന്നു സാജു ആന്റണിയും കുടുംബവും താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഫോണിൽ ബന്ധപ്പെട്ടിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

സാജുവിനെയും ഭാര്യയെയും കിടപ്പുമുറിയിലും മകൻ സബിനെ സ്റ്റോർ റൂമിലുമാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ അതിക്രമം നടന്നതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

മൂന്നുപേരുടെയും മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല. കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സബിന്റെ ഭാര്യ വിദേശത്താണെന്നാണ് വിവരം.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4