പത്തനംതിട്ട / തിരുവല്ല :
കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും സമയബന്ധിതമായ ഇടപെടലുകള്‍ക്കാണ് കത്തിലൂടെ മെത്രാപ്പൊലീത്ത നന്ദി രേഖപ്പെടുത്തിയത്.
തടവിലായിരുന്ന ഡാനിമോന്‍, ലിജു മാത്യു, മാത്യു ചെറിയാച്ചന്‍ എന്നിവരുടെ മോചനം ഉറപ്പാക്കാന്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും നടത്തിയ നിരന്തര ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഈ മാസം 9-നാണ് മെത്രാപ്പൊലീത്ത കത്തയച്ചത്. വിഷയം സഹാനുഭൂതിയോടെ പരിഗണിക്കുകയും ആവശ്യമായ നടപടികള്‍ വേഗത്തിലാക്കുകയും ചെയ്ത പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലുകളെ കത്തില്‍ അത്യധികം പ്രശംസിക്കുന്നുണ്ട്.
സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി നടത്തിയ ഏകോപനവും നയതന്ത്ര ശ്രമങ്ങളും ഏറെ പ്രശംസനീയമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ മോചനം കുടുംബങ്ങള്‍ക്കും സഭാ സമൂഹത്തിനും പൊതുസമൂഹത്തിനും വലിയ ആശ്വാസവും സന്തോഷവുമാണ് നല്‍കിയത്. ഈ ദൗത്യത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി അറിയിച്ച മെത്രാപ്പൊലീത്ത, രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ തുടര്‍ സേവനങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നതായും ഔദ്യോഗിക മുദ്രയും ഒപ്പുമുള്ള കത്തില്‍ വ്യക്തമാക്കി.
സൗദിയിൽ തടവിലായിരുന്ന മൂന്ന് മാർത്തോമ്മാ സഭാംഗങ്ങൾക്ക് മോചനം ; പ്രധാനമന്ത്രി മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി അറിയിച്ച് മാർത്തോമ്മാ മെത്രാപ്പൊലീത്ത
Advertisement
Advertisement
Advertisement