breaking news New

തിരുവല്ലയെ തീർത്ഥാടന ഹബ്ബാക്കി മാറ്റും : അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ.

പത്തനംതിട്ട : തിരുവല്ലയെ പ്രധാന തീർത്ഥാടന ഹബ്ബാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. പറഞ്ഞു.

തിരുവല്ലയിൽ സ്ഥിരസംവിധാനങ്ങളോടുകൂടിയ ശബരിമല ഇടത്താവളം നിർമ്മിക്കുന്നതിന് നഗരസഭയുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും പദ്ധതിക്ക് എം.എൽ.എ. എന്ന നിലയിൽ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രാവിഷ്കൃത പദ്ധതികൾ പ്രയോജനപ്പെടുത്തി നിരവധി തീർത്ഥാടന കേന്ദ്രങ്ങളുള്ള തിരുവല്ലയെ തീർത്ഥാടന ഹബ്ബാക്കി വികസിപ്പിക്കാൻ സാധിക്കും. ഇത് നഗരത്തിന്റെ സമഗ്ര വികസനത്തിനും പുതിയ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തിരുവല്ല നഗരസഭയും അഖില ഭാരത അയ്യപ്പസേവാസംഘവും സംയുക്തമായി സംഘടിപ്പിച്ച ശബരിമല ഇടത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭ ചെയർപേഴ്സൺ ലേഖ എസ്. അധ്യക്ഷത വഹിച്ചു. അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി ഡി. വിജയകുമാർ മണിമണ്ഡപ സമർപ്പണവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ധ്വജാരോഹണവും നിർവഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ മുഖ്യപ്രഭാഷണം നടത്തി.

അഖില ഭാരത അയ്യപ്പസേവാസംഘം തിരുവല്ല യൂണിയൻ പ്രസിഡന്റ് ലാൽ നന്ദാവനം, നഗരസഭ വൈസ് ചെയർമാൻ കെ.വി. വർഗീസ്, ഡി.സി.സി. ജനറൽ സെക്രട്ടറി ആർ. ജയകുമാർ, അയ്യപ്പസേവാസംഘം ചീഫ് കോർഡിനേറ്റർ അഡ്വ. രാജേഷ് ചാത്തങ്കരി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ബിനു വി. ഈപ്പൻ, കൗൺസിലർമാരായ സുരേഷ് കാവുംഭാഗം, സാറാമ്മ ഫ്രാൻസിസ്, ജ്യോതി വിജയ്, സണ്ണി മനയ്ക്കൽ, മനോജ് അടിയവീട്ടിൽ, ഷീല വർഗീസ്, ജയകുമാർ വള്ളംകുളം, ഡോ. ബി. ഗോകുലൻ, ശശിധരൻ പിള്ള, സദാനന്ദൻ, എ.ജി. ജയദേവൻ, കെ.പി. രഘുകുമാർ, രാജൻ തോമസ്,

കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ശ്രീജിത്ത് മുത്തൂർ, രാജേഷ് മലയിൽ, രതീഷ് പാലിയിൽ, മുൻ കൗൺസിലർമാരായ ശോഭ വിനു, അലിക്കുഞ്ഞ് ചുമത്ര, ജോയി പരിയാരത്ത്, ശ്രീനിവാസ് പുറയാറ്റ് എന്നിവർ സംസാരിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4