തിരുവല്ല : പബ്ലിക് സ്റ്റേഡിയം കായികമേളകൾക്ക് സജ്ജമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ നിർവഹിച്ചു.
തിരുവല്ല നഗരസഭാ ചെയർപേഴ്‌സൺ എസ്. ലേഖ, വൈസ് ചെയർമാൻ കെ.വി. വർഗീസ്, നഗരസഭാ കൗൺസിലർമാർ, വിവിധ കായിക സംഘടനാ ഭാരവാഹികൾ എന്നിവരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ സ്റ്റേഡിയം കായികമത്സരങ്ങൾ നടത്തുന്നതിനായി പൂർണമായും സജ്ജമാക്കും. കൂട്ടായ പരിശ്രമത്തിലൂടെ സ്റ്റേഡിയത്തെ കായികമേളകൾക്കായി ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
പത്തനംതിട്ട തിരുവല്ല പബ്ലിക് സ്റ്റേഡിയം കായികമേളകൾക്ക് സജ്ജമാകുന്നു ; ഒരുക്കങ്ങൾ ഉദ്ഘാടനം ചെയ്ത് എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ
Advertisement
Advertisement
Advertisement