breaking news New

പൊലീസുകാരന്റെ വീട്ടിലും കള്ളന്റെ വിളയാട്ടം ! പട്ടാപ്പകൽ വാതിൽ തകർത്ത് കവർന്നത് 12 പവൻ സ്വർണവും പണവും

തിരുവനന്തപുരം: സുരക്ഷയുടെ കാവൽക്കാരനായ പൊലീസുകാരന്റെ വീട്ടിൽ തന്നെ പട്ടാപ്പകൽ മോഷണം. വെമ്പായത്തിന് സമീപം കന്യാകുളങ്ങരയിലാണ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്‌നാദിന്റെ വീട്ടിൽ വൻ കവർച്ച നടന്നത്. 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയുമാണ് മോഷണം പോയത്.

ജസ്‌നാദും അധ്യാപികയായ ഭാര്യയും മൂന്ന് മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. മാതാപിതാക്കൾ ജോലിക്കും കുട്ടികൾ സ്കൂളിലേക്കും പോയ സമയത്താണ് മോഷ്ടാവ് വീട്ടിൽ കയറിയതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 8.30നും വൈകിട്ട് 3.30നും ഇടയിലാണ് കവർച്ച നടന്നതെന്ന് കരുതുന്നു.

വൈകിട്ട് കുട്ടികളുമായി വീട്ടിലെത്തിയ ജസ്‌നാദിന്റെ ഭാര്യയാണ് മോഷണവിവരം ആദ്യം അറിയുന്നത്. വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. ഉടൻ ഭർത്താവിനെയും നാട്ടുകാരെയും വിവരമറിയിച്ച ശേഷം വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.

പൊലീസ് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണവും 2,500 രൂപയും നഷ്ടപ്പെട്ടതായി വ്യക്തമായത്. വീടിനുള്ളിലെ സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ട നിലയിലായിരുന്നു.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റു ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ചും വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4